എഡിറ്റര്‍
എഡിറ്റര്‍
ദേശീയ പതാകയെ അപമാനിച്ചു: ഷാരൂഖിനെതിരെ കേസ്
എഡിറ്റര്‍
Tuesday 21st August 2012 3:54pm

ദേശീയ പതാകയെ അപമാനിച്ചുവെന്ന കുറ്റത്തിന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ കേസ്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അപ് ലോഡ് ചെയ്ത ഒരു യൂട്യൂബ് വീഡിയോയാണ് കേസിനാധാരം.

Ads By Google
രവി ബ്രഹ്മെയെന്നയാളാണ് ഷാരൂഖിനെതിരെ പരാതി നല്‍കിയത്. യൂട്യൂബ് വീഡിയോയില്‍ ത്രിവര്‍ണ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് രവിയുടെ പരാതി. പരാതിക്കൊപ്പം വീഡിയോ ദൃശ്യവും ഫോട്ടോകളും വെച്ചിട്ടുണ്ട്. ഒരു ടെലിവിഷന്‍ ചാനലാണ് ഈ വീഡോയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

1971ലെ നാഷണല്‍ ഹോണര്‍ ആക്ട് ലംഘിച്ചുവെന്ന കേസാണ് ഷാരൂഖിനെതിരെയുള്ളതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷഹാജി ഉമാപ് പറഞ്ഞു. ആഗസ്റ്റ് 14ന് രജിസ്റ്റര്‍ ചെയ്ത കേസ് കൂടുതല്‍ അന്വേഷണത്തിനായി മുംബൈ പോലീസിന് കൈമാറുകയായിരുന്നു.

രണ്ടുമാസം മുമ്പ് മോഡല്‍ ഘഹ്ന വഷിഷ്തിനെതിരെ രവി സമാനമായ പരാതി നല്‍കിയിരുന്നു. ത്രിവര്‍ണ പതാകയുടെ ബിക്കിനി ധരിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. ഇതേ തുടര്‍ന്ന് ശനിയാഴ്ച ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയും പിറ്റേദിവസം ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

Advertisement