Categories

എ­സ് ഡി പി ഐ നേ­താ­വി­നെ­തി­രെ കേ­സ്

കൊച്ചി: എസ് ഡി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ പി മൊയ്തീന്‍ കുഞ്ഞിനെതിരെ രാജ്യദ്രോഹ കുറ്റ­ത്തിന് പോലീസ് കേസെടുത്തു. ഇയാളുടെ ആലുവ കുഞ്ഞിണ്ണിക്കരയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ക­ണ്ടെ­ടുത്ത ലഘുലേ­ഖ­ക­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് കേസ്.

ല­ഘു­ലേ­ഖ­ക­ളില്‍ പ­ലതും ഇവയില്‍ പലതും രാജ്യദ്രാഹ സ്വഭാവമുള്ളവയാണെന്ന് പോലീസ് അറിയിച്ചു. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതികളെ ഇയാള്‍ സഹായിച്ചിരുന്നതായും പോലീ­സ് നേരത്തെ വ്യ­ക്ത­മാ­ക്കി­യി­രുന്നു.

One Response to “എ­സ് ഡി പി ഐ നേ­താ­വി­നെ­തി­രെ കേ­സ്”

 1. firoz k aboo baker

  1.
  “വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചു തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കാനും ബിസിനസ് തകര്‍ക്കാനും ശ്രമിക്കുന്നുവെന്നു കാണിച്ച് മനോരമയ്‌ക്കെതിരേ മൂവാറ്റുപുഴ സ്വദേശി എം കെ അശ്‌റഫ് വക്കീല്‍ നോട്ടീസ് അയച്ചു. അശ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലും വീട്ടിലും പോലിസ് റെയ്ഡ് നടത്തി നിരവധി രേഖകള്‍ കണെ്ടടുത്തുവെന്ന് കഴിഞ്ഞദിവസം മനോരമ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഫാക്ടറിയിലെ തൊഴിലാളികളുടെ ഹാജര്‍പ്പട്ടിക മാത്രമാണ് പോലിസ് എടുത്തത്.
  അധ്യാപകനെ ആക്രമിച്ച കേസില്‍ സാമ്പത്തിക സഹായം നല്‍കിയത് അശ്‌റഫാണെന്നും മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. കുട്ടമ്പുഴയിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടിലെ രേഖകള്‍ നശിപ്പിക്കുന്നതിനും വീട്ടുകാര്‍ക്ക് പണം നല്‍കാനും ശ്രമിക്കുന്നതിനിടെ അശ്‌റഫിനെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചെന്നും മനോരമ പ്രചരിപ്പി ക്കുകയുണ്ടായി. ഈ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചാണ് അശ്‌റഫ് അഭിഭാഷകനായ ഷാജി മുഖാന്തരം വക്കീല്‍ നോട്ടീസ് അയച്ചത്”.

  2.നാഷനല്‍ വിമന്‍സ് ഫ്രണ്ടിനെതിരേ വ്യാജവാര്‍ത്ത നല്‍കിയ കേരള കൗമുദി പത്രത്തിന് നാഷനല്‍ വിമന്‍സ് ഫ്രണ്ട് വക്കീല്‍ നോട്ടീസയച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ റയ്്ഹാനത്ത് മഞ്ചേരിയിലെ അഭിഭാഷകനായ പി കെ അബ്ദുര്‍റഹ്മാന്‍ മുഖേനയാണ് നോട്ടീസയച്ചത്.
  തൊടുപുഴ സംഭവവുമായി ബന്ധപ്പെടുത്തി ‘സഹായികളില്‍ രണ്ടു വനിതകളും’ എന്ന തലക്കെട്ടില്‍ നാഷനല്‍ വിമന്‍സ് ഫ്രണ്ടിനെതിരേ കഴിഞ്ഞ 23ന് കേരളാകൗമുദി പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസിന് ആധാരം. ലേഖകന്‍ കെ സന്ദീപ്, പ്രിന്ററും പബ്ലിഷറുമായ എം എസ് രവി, മാനേജിങ് എഡിറ്റര്‍ ദീപു രവി എന്നിവര്‍ക്കെതിരേയാണു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ റയ്ഹാനത്ത് മഞ്ചേരിയിലെ അഭിഭാഷകനായ പി കെ അബ്ദുര്‍റഹ്മാന്‍ മുഖേന മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചത്.

  നിങ്ങള്‍ ചെയ്ത ഈ വാര്‍ത്ത സത്യസന്ധമാണോയെന്ന് പരിശോധിക്കുകയെന്നതിന് വേണ്ടിയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്….മുഖ്യധാര മാധ്യമങ്ങളിലെ പിത്യശൂന്യന്‍മാര്‍ പടച്ചു വിടുന്ന തോന്ന്യാസങ്ങള്‍ പകര്‍ത്തലല്ല മാധ്യമ പ്രവര്‍ത്തനം എന്നു ഞാന്‍ മനസ്സിലാക്കുന്നു………….കഴിയുമെങ്കില്‍ കേസ് അന്വോഷിക്കുന്ന മുവാറ്റുപുഴ ഡിവൈഎസ്പിയോടെങ്കിലും ഇക്കാര്യം അന്വോഷിക്കുന്നത് നന്നായിരുന്നേനെ……….DOOL NEWS -ല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു………..പക്ഷേ……….?

  ——————————————————————
  പിന്നെ തീവ്രവാദത്തെ പല്ലും നഖവും ഉപയോഗിച്ച്് എതിര്‍ക്കുന്ന DOOL NEWS എന്തുകൊണ്ട് ഈ രാജ്യദ്രോഹം കാണാതെ പോയി……………………..

  ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്ക്എതിരേയും രാജ്യദ്രോഹക്കേസ്

  ആലുവ സ്വദേശി ഡോ. റെനീഫിന്റെ വീട്ടില്‍ നിന്നു കണെ്ടത്തിയ പുസ്തകവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്കെതിരേയും രാജ്യദ്രോഹത്തിനു പോലിസ് കേസെടുത്തു. ജമാഅത്തെ ഇസ്‌ലാമി സ്ഥാപക നേതാവ് അബുല്‍ അഅ്‌ലാ മൗദുദിയുടെ ജിഹാദ് എന്ന പുസ്തകം കണെ്ടടുത്തതുമായി ബന്ധപ്പെട്ടാണിത്.
  പുസ്തകം കൈവശം വച്ച ഡോ. റെനീഫ് ഒന്നാംപ്രതിയായ കേസില്‍ അതു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത കെ ടി ഹുസയ്ന്‍, പുസ്തകം പ്രസിദ്ധീകരിച്ച കോഴിക്കോട് ആസ്ഥാനമായ ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഉടമ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍.
  പ്രവാചകനിന്ദ നടത്തിയ അധ്യാപകനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആലുവ സ്വദേശി ഡോ. റെനീഫിന്റെ വീട്ടില്‍ നടന്ന പോലിസ് റെയ്ഡിലാണ് ജിഹാദ് എന്ന പുസ്തകം കണെ്ടടുത്തത്.
  ഈ പുസ്തകം പ്രചരിപ്പിക്കുന്ന മറ്റുള്ളവരെയെല്ലാം പ്രതിചേര്‍ത്താണ് ആലുവ എ.എസ്.പി ജെ ജയ്‌നാഥ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
  കഴിഞ്ഞ 13നു ഡോ. റെനീഫിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ എന്‍.ഡി.എഫ്, ജമാഅത്തെ ഇസ്്‌ലാമി, പോപുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന സി.ഡികളും ലഘുലേഖകളും പുസ്തകങ്ങളും അടക്കം 24 ഇനങ്ങള്‍ കണെ്ടടുത്തതായും എഫ്.ഐ.ആറില്‍ പറയുന്നു.
  ഇതില്‍ 22ാം ഇനമായ ജിഹാദ് എന്ന പുസ്തകത്തിലെ മിക്ക പ്രസ്താവനകളും രാജ്യത്തു നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുന്നതിനും ബഹുസ്വര സമൂഹത്തില്‍ മതവിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്നതരത്തിലുള്ളതുമാണെന്നാണു പോലിസ് വാദം.
  ഇത്തരം പ്രസ്താവനകള്‍ അടങ്ങിയ 512 പേജുകളുള്ള ഈ പുസ്തകം അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ചു രാജ്യത്തു നിലനില്‍ക്കുന്ന മതസൗഹാര്‍ദം തകര്‍ത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ മതതീവ്രവാദികള്‍ ഗൂഢാലോചന നടത്തി പ്രസിദ്ധീകരിച്ച് കൈവശം സൂക്ഷിക്കുന്നവയാണെന്നും റിപോര്‍ട്ടിലുണ്ട്. നിരവധി കോപ്പികള്‍ വിറ്റഴിഞ്ഞിരിക്കുന്ന ഈ പുസ്തകം കൈവശം വച്ചിരിക്കുന്നവരെല്ലാം രാജ്യദ്രോഹക്കുറ്റം ചെയ്തതായാണു പോലിസ് എഫ്.ഐ.ആറിലൂടെ കോടതിയെ അറിയിച്ചിരിക്കുന്നത്.

  കാക്കയ്ക്കു തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് അല്ലേ……….?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.