എഡിറ്റര്‍
എഡിറ്റര്‍
സരിത എസ്.നായരെ വിട്ടുകിട്ടാന്‍ ആറന്മുള പോലീസിന്റെ ഹരജി
എഡിറ്റര്‍
Friday 14th June 2013 12:30am

saritha

ആറന്മുള: സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ സരിത എസ്.നായരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഉത്തരവു നല്‍കണമെന്നാവശ്യപ്പെട്ട് ആറന്മുള പോലീസ് പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി.
Ads By Google

2003 – 05 കാലയളവില്‍ കോഴഞ്ചേരിയിലെ ഒരു സ്വകാര്യ ഭവനവായ്പാ സ്ഥാപനത്തില്‍ സരിത അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്നു. സജിനി എസ്. നായര്‍ എന്ന പേരിലാണ് സരിത ഇവിടെ ജോലി ചെയ്തിരുന്നത്.

ആ സമയത്ത് നിക്ഷേപകരില്‍ നിന്നു മൂന്നുലക്ഷത്തിലധികം രൂപ സ്വീകരിച്ചു സ്ഥാപനത്തില്‍ നിക്ഷേപിക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നെന്ന് പരാതിയുണ്ട്.

കാലാവധിയ്ക്കുശേഷം പണം നഷ്ടപ്പെട്ടതറിഞ്ഞു നിക്ഷേപകര്‍ ആറന്മുള പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആറന്മുള പോലീസ് ഇപ്പോള്‍ ഹരജി നല്‍കിയിരിക്കുന്നത്.

ഇങ്ങനെ പണം നിക്ഷേപിച്ചവരില്‍ ചിലര്‍ക്ക് ഇവര്‍ സ്വന്തമായി ചെക്ക് നല്‍കിയിരുന്നു. ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസും തട്ടിപ്പും വാറണ്ടില്‍ എത്തി നില്‍ക്കുകയാണ്.

അടുത്തിടെ ഇടയാറന്മുളയിലുള്ള ഒരു പ്രവാസി മലയാളിയില്‍ നിന്നു സോളാര്‍ പ്ലാന്റിന്റെ പേരില്‍ വന്‍തുകയാണ് തട്ടിയെടുത്തത്. കോഴഞ്ചേരിയില്‍ ജോലി ചെയ്യുന്ന കാലയളവില്‍ വന്‍ തുക കടമായും മറ്റും ഇവര്‍ പലരില്‍ നിന്നു വാങ്ങിയിരുന്നതായും പറയുന്നു. അപമാനഭയം കാരണം പലരും വിവരം പുറത്തുവിട്ടിട്ടില്ല.

Advertisement