എഡിറ്റര്‍
എഡിറ്റര്‍
നരഹത്യകേസ് തെളിഞ്ഞാല്‍ സല്‍മാന്‍ഖാനെ കാത്തിരിക്കുന്നത് പത്ത് വര്‍ഷം തടവ്
എഡിറ്റര്‍
Friday 1st February 2013 1:24pm

മുംബൈ: സല്‍മാനെതിരെയുള്ള കേസില്‍ മജിസ്‌ട്രേറ്റ് കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹര്‍ജി സ്വീകരിച്ചു. വ്യാഴാഴ്ചയാണ് സംഭവം.

2002ല്‍ വിവാദമായ ആക്‌സിഡന്റ് കേസിനെ തുടര്‍ന്നാകും നടപടിയുണ്ടാകുക. പത്ത് വര്‍ഷം മുമ്പ് മുംബൈയിലെ ബേക്കറിയിലേക്ക് സല്‍മാന്‍ഖാന്‍ കാറിടിച്ചു കയറ്റിയതിനെ തുടര്‍ന്ന് നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും നടപ്പാതയില്‍ കിടന്നുറങ്ങിയ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

Ads By Google

ഈ കേസില്‍ 2005 ല്‍ തന്നെ ട്രയല്‍ ആരംഭിച്ചിരുന്നു. 304(11) ഐപിസി സെക്ഷന്‍ പ്രകാരം സല്‍മാന്‍ഖാനെ വിചാരണചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.  ഫെബ്രുവരി പതിനൊന്നിന് മുമ്പായി സല്‍മാനോട് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അശ്രദ്ധയോടെയുള്ള ഡ്രൈവിങിനെ തുടര്‍ന്ന് ആള്‍ മരിക്കാനിടയായതായാണ് കേസ്.  നരഹത്യ തെളിയിക്കപ്പെട്ടാല്‍  പത്ത് വര്‍ഷം തടവ്ശിക്ഷയാകും ഈ സൂപ്പര്‍സ്റ്റാറിന് ലഭിക്കുക.മാനിനെ വേട്ടയാടിയതിനെ തുടര്‍ന്നും സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Advertisement