അല്പവസ്ത്രധാരിയായി സിനിമയില്‍ അഭിനയിച്ചതിന് തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരറാണിമാരായ പ്രിയാ മണിക്കും അനുഷ്‌കയ്ക്കുമെതിരെ കേസ്.

Ads By Google

ഇരുവരും അഭിനയിച്ച റിലീസിന് തയ്യാറെടുക്കുന്ന ചാണ്ടി എന്ന ചിത്രത്തിലും മോശമായ രീതിയില്‍ വസ്ത്രം ധരിച്ചുകൊണ്ടുള്ള പോസ്റ്ററുകളും മറ്റും നീക്കം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.

ഹൈദരാബാദിലെ മുല്‍ക്ക്രാജ്ഗിരി കോടതിയില്‍ സാമൂഹ്യപ്രവര്‍ത്തകനും അഡ്വക്കേറ്റുമായ സുബോധ് എന്നയാളാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

ആഭാസകരമായ രീതിയില്‍ വസ്ത്രം ധരിച്ച് ശരീരം തുറന്നുകാട്ടി സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ ഇരുവരും സമൂഹത്തെ മലീമസമാക്കുന്നെന്നും ഇവര്‍ സംസ്‌ക്കാരത്തെ തന്നെ മാറ്റിമറയ്ക്കുന്നെന്നും പരാതിയില്‍ പറയുന്നു.

ഇവരുടെ അശ്ലീല സിനിമാപോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കുന്നതിലൂടെ സ്ത്രീത്വത്തെ അവഹേളിക്കുകയാണെന്നും അതിനാല്‍ ഐ.പി.സി. സെക്ഷന്‍ 290 പ്രകാരം ഇരുവര്‍ക്കുമെതിരേ കേസെടുക്കണമെന്നുമാണ് സുബോധ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതി മുല്‍ക്കാജ്ഗിരി കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുകയാണ്. പ്രിയാമണിയും അനുഷ്‌ക്കയും ബിക്കിനിയണിഞ്ഞും അല്പവസ്ത്രം മാത്രം ധരിച്ചും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചുംബന രംഗങ്ങളിലും കിടപ്പറ രംഗങ്ങളിലും മറയില്ലാതെ അഭിനയിക്കാന്‍ തയ്യാറായ താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.