Administrator
Administrator
മീരാജാസ്മിനും പൃഥ്വിരാജിനുമെതിരെ കേസ്
Administrator
Tuesday 19th April 2011 5:06pm

pritwiraj-meera-jasminപ്രമുഖ ചലച്ചിത്രതാരങ്ങളായ മീരാ ജാസ്മിനും പൃഥ്വിരാജിനുമെതിരേ വഞ്ചനാക്കുറ്റത്തിനു പരാതി നല്‍കി. കരിമ്പില്‍ ഫിലിംസ് മാനേജിംഗ് പാര്‍ട്ണറും സംവിധായകനുമായ കെ.എ. ദേവരാജ് ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മെയ് 16നു കോടതിയില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും സമന്‍സ് അയച്ചു.

നാല് വര്‍ഷം മുമ്പ് ഡേറ്റ് നല്‍കിയ ശേഷം സിനിമയില്‍ അഭിനയിക്കാതെ വഞ്ചിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. അഞ്ചുലക്ഷം രൂപ വീതം ഇവര്‍ക്ക് അഡ്വാന്‍സ് നല്‍കിയിരുന്നതായും ഹര്‍ജിയില്‍ പറയുന്നു.

കരിമ്പില്‍ ഫിലിംസ് നിര്‍മിക്കാനിരുന്ന സ്വപ്‌നമാളിക എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു കരാര്‍. ഇരുവരും പണം തിരികെ നല്കാതിരുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ചു താരസംഘടനയായ അമ്മയ്ക്കു പരാതി നല്കിയില്ലെങ്കിലും നടപടിയുണ്ടായില്ല. വക്കീല്‍ നോട്ടീസ് അയച്ചിട്ടും ഇതു കൈപ്പറ്റുന്നില്ല. തുടര്‍ന്നാണു കോടതിയെ സമീപിച്ചത്.

Advertisement