കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ പള്ളിവികാരിക്കെതിരെ പൊലീസ് കേസ്. നീണ്ടുനോക്കി പളളിവികാരി ഫാദര്‍ റോബിന്‍ വടക്കുംഞ്ചേരിയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിന്‍ മേലാണ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പേരാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വികാരി ഒളിവിലാണ്. രണ്ട് മാസം മുമ്പായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചത്.