കണ്ണൂര്‍: നിരോധനാജ്ഞ മറികടന്ന് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയതിന് സി.പി.ഐ.എം നേതാക്കളായ കേന്ദ്ര കമ്മിറ്റി അഗം പി.കെ ശ്രീമതിക്കും സംസ്ഥാന കമ്മിറ്റി അംഗം എം.വി ജയരാജനുമെതിരെ പോലീസ് കേസെടുത്തു. നേതാക്കള്‍ക്ക് പുറമേ മാര്‍ച്ചില്‍ പങ്കെടുത്ത 250 ഓളം പേര്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Ads By Google

ഷുക്കൂര്‍ വധക്കേസില്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച വൈകിട്ട് സി.പി.ഐ.എം എസ്.പി. ഓഫീസിലേയ്ക്ക്‌ മാര്‍ച്ച് സംഘടിപ്പിച്ചത്. പി.കെ.ശ്രീമതി, എം.വി.ജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്.

പി.ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കളക്ടര്‍ ജില്ലയില്‍ ഉച്ചയോടെ തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷമാണ് എസ്.പി ഓഫീസ് മാര്‍ച്ച് നടന്നത്. മാര്‍ച്ചില്‍ മാര്‍ച്ചില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. കളക്ടറേറ്റിനും എസ്.പി. ഓഫീസിനും നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞിരുന്നു. പോലീസിനു നേരെയും ശക്തമായ കല്ലേറ് നടന്നിരുന്നു. പോലീസിന് കണ്ണീര്‍ വാതക പ്രയോഗം നടത്തേണ്ടിവന്നു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് പരിക്കുപറ്റിയിരുന്നു.