Categories

നിരോധനാജ്ഞ ലംഘിച്ചതിന് പി.മോഹനന്‍ മാസ്റ്റര്‍ക്കെതിരെ കേസ്

Mohanan-master

വളയം: ##ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട പി.മോഹനന്‍ മാസ്റ്റര്‍ക്കെതിരെ പുതിയ കേസ്.

നിരോധനാജ്ഞ ലംഘിച്ച് പ്രകടനത്തില്‍ പങ്കെടുത്തതിനാണ് സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.മോഹനന്‍ മാസ്റ്റര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ മോചിതനായി ചെക്യാട്ടെ കുടുംബ വീട്ടിലേക്ക് പോകുന്നതിനിടെ പി.മോഹനന്‍ മാസ്റ്റര്‍ വളയം ടൗണിലിറങ്ങി സി.പി.ഐ.എം പ്രവര്‍ത്തകരോടൊപ്പം പ്രകടനം നടത്തിയിരുന്നു.

പി.മോഹനന്‍ മാസ്റ്ററെ കൂടാതെ ലോക്കല്‍ സെക്രട്ടറി കെ.വി. കണ്ണന്‍ മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗം പി.പി. ചാത്തു ഉള്‍പ്പടെ ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ നില നില്‍ക്കേയായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രകടനം.

നിരോധനാജ്ഞയുമായി ബന്ധപ്പെട്ട്  വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. പ്രകടനം നടത്തിയവരെ തിരിച്ചറിയാന്‍ ഫെയ്‌സ്ബുക്കിലേതടക്കം ചിത്രങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.