എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; പി. ജയരാജനെതിരെ കേസ്
എഡിറ്റര്‍
Tuesday 5th June 2012 4:37pm

കണ്ണൂര്‍: സി.പി.ഐ.എം  കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ഡി.വൈ.എസ്.പി സുകുമാരന്‍, സി.ഐ പ്രേമന്‍ എന്നിവരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജയരാജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍  സംസാരിച്ചത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തെളിവെടുപ്പ് തടസപ്പെടുത്തിയ സി.പി.ഐ.എം നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം എം.എന്‍ ഷംഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

കൃത്യ നിര്‍വ്വഹണം തടസാപ്പെടുത്തിയതിനാണ് കേസെടുത്തത്. ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി ശ്രീധരന്‍, സി പി കുഞ്ഞിരാമന്‍, പി കെ രമേശന്‍, വാഴയില്‍ ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Advertisement