എഡിറ്റര്‍
എഡിറ്റര്‍
നിയമവിരുദ്ധ മൊബൈല്‍ ടവറുകള്‍ക്കെതിരെ നടപടി
എഡിറ്റര്‍
Monday 12th November 2012 9:18am

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നിയമവിരുദ്ധ മൊബൈല്‍ ടവറുകള്‍ക്കെതിരെ കര്‍ശന നടപടി വരുന്നു. അമിതമായി റേഡിയേഷന്‍ പ്രസരണം നടത്തുന്ന മൊബൈല്‍ ടവറുകള്‍ക്കെതിരെയാണ് നടപടി.

Ads By Google

വിഷയത്തില്‍ നടപടിയെടുക്കാന്‍ തിരുവനന്തപുരം നഗരസഭയ്ക്ക് തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി. ജനുവരി മുപ്പത്തിയൊന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് എം.എന്‍.കൃഷ്ണന്‍ നിര്‍ദേശിച്ചു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ടവറുകള്‍ കണ്ടെത്താന്‍ നഗരത്തില്‍ സമഗ്രസര്‍വ്വേ നടത്തണമെന്ന് ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഇവ അമിതമായി റേഡിയേഷന്‍ പ്രസരണം നടത്തുന്നുണ്ടോയെന്നും നഗരസഭ പരിശോധിക്കണം.

ഇതിനായി വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കണം. സ്വീകരിച്ച നടപടികളെ കുറിച്ച് ജനുവരി മുപ്പത്തിയൊന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.

തിരുവനന്തപുരത്ത് നൂറുകണക്കിന് മൊബൈല്‍ ടവറുകള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയിലാണ് ഓംബുഡ്‌സ്മാന്റെ നടപടി. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് നഗരസംരക്ഷണസമിതിയാണ് ആവശ്യപ്പെട്ടത്.

Advertisement