കൊച്ചി: തനിക്കെതിരെയുള്ള വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രിയുമായ എം.കെ മുനീര്‍. കേസ് നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്നും മുനീര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇത്തരം കേസുകള്‍ കൊണ്ടുവരുന്നതെന്നും മുനീര്‍ പറഞ്ഞു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുനീര്‍.

പൊതുമരാമത്ത് പണിയില്‍ ക്രമക്കേട് കാട്ടിയെന്നാരോപിച്ച് വിജിലന്‍സ് മുനീറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. മഞ്ചേരി-ആലുംകുന്ന് റോഡ് നിര്‍മാണം ടെന്‍ഡര്‍ വിളിക്കാതെ നല്‍കിയെന്നതാണ് കേസ്. 11 പ്രതികളുള്ള കേസില്‍ മുനീറിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.