Categories

അനധികൃത സ്വത്ത് സമ്പാദനം: മായാവതിക്ക് സുപ്രീംകോടതി നോട്ടീസ്

mayavathi

ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു ബിഎസ്പി നേതാവ് മായാവതിക്കെതിരെ സുപ്രീം കോടതി നോട്ടീസ്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു സി.ബി.ഐ നടത്തിയ അന്വേഷണം ഒന്നര വര്‍ഷം മുമ്പാണു സുപ്രീം കോടതി ഉത്തരവിലൂടെ റദ്ദാക്കിയത്.

പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി മായാവതിക്കും സി.ബി.ഐക്കും നോട്ടീസയച്ചത്.

മായാവതിക്കെതിരേ പുതുതായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ കേസിനെ കുറിച്ച് പ്രതികരിക്കാന്‍ മായാവതി തയ്യാറായിട്ടില്ല.

മായാവതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ഉപദേശം സി.ബി.ഐയ്ക്ക് ലഭിച്ചതിനാലാകും അവര്‍ നടപടി തുടങ്ങിയതെന്നു ചീഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

മുന്‍പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മായാവതിക്കെതിരായ കേസ് റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tagged with: