എഡിറ്റര്‍
എഡിറ്റര്‍
ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പൊലീസ്
എഡിറ്റര്‍
Friday 10th March 2017 8:05am

 

 

കൊച്ചി: തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചതിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടി ലക്ഷ്മി നായര്‍ ഹൈക്കോടതിയ സമീപിച്ച സാഹചര്യത്തിലാണ് കേസെടുക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയത്.


Also read ‘ബി.ജെ.പി വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു’; കേന്ദ്ര മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വിട്ട് നില്‍ക്കും


കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാഥമിക തെളിവുകളില്‍ കുറ്റം ചെയ്യ്തതായാണ് കാണുന്നതെന്നും തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ ബൈജുവാണ് ഹൈക്കോടതിയെ അറിയിച്ചത്.

ഇതുവരെ 23 സാക്ഷികളുടെ മൊഴിയെടുത്തതായും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പറഞ്ഞ പൊലീസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണത്തിനായി വിദ്യാര്‍ത്ഥിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് പോലുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

Advertisement