എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി നേതാവിന്റെ വീടിന് മുന്നില്‍ പശുവിനെ കെട്ടിയവര്‍ക്കെതിരെ കേസ് ; ലാലു പ്രസാദ് യാദവിനെതിരെയും കേസ്
എഡിറ്റര്‍
Sunday 7th May 2017 10:58am

പാറ്റ്‌ന: ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ആഹ്വാന പ്രകാരം ബി.ജെ.പി നേതാവിന്റെ വീടിന് മുന്‍പില്‍ പശുവിനെ കെട്ടിയവര്‍ക്കെതിര കേസ്.

ബിഹാറിലെ വൈശാലി ജില്ലയില്‍ ചന്ദ്രേശ്വരി ഭാരതി എന്ന ബി.ജെ.പി നേതാവിന്റെ വീടിന് മുന്‍പില്‍ പശുവിനെ കെട്ടിയ അഞ്ച് ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ക്കെതിരെ ചന്ദ്രേശ്വരി ഭാരതി ഹാജിപൂര്‍ സിവില്‍ കോടതിയിലാണ് കേസ് ഫയല്‍ ചെയതത്. പശുക്കളെ കെട്ടാന്‍ ആഹ്വാനം ചെയ്ത ലാലു പ്രസാദ് യാദവിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

ബി.ജെ.പിയുടെ പശു സ്‌നേഹം വെറും വോട്ടിന് വേണ്ടി മാത്രമാണെന്നും കറവ വറ്റിയ പശുക്കളെ ബി.ജെ.പി പ്രവര്‍ത്തകരുടെ വീടിന് മുന്നില്‍ കെട്ടിയാല്‍ കാര്യം പിടികിട്ടുമെന്നും ലാലു പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബി.ജെ.പിയുടെ കപടപശുസ്‌നേഹം വെളിച്ചത്തുകൊണ്ടുവരാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തുനിഞ്ഞിറങ്ങണമെന്നും ലാലുപ്രസാദ് അണികളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകര്‍ ബി.ജെ.പി നേതാക്കളുടെ വീടിന് മുന്‍പില്‍ പശുക്കളെ കെട്ടാനായി എത്തിയത്.


Dont Miss കൈകളില്‍ ഗര്‍ഭനിരോധന ഉപകരണം പിടിച്ചു ജനിച്ചുവീണ കുഞ്ഞ്; മാധ്യമവാര്‍ത്തകള്‍ വെറും തള്ള് ; സത്യം ഇതാണ് 


ബീഹാര്‍ രാജ്ഗറില്‍ നടന്ന ആര്‍.ജെ.ഡി യോഗത്തിനിടെയായിരുന്നു ബി.ജെ.പിയുടെ കപട പശുസ്‌നേഹത്തിനെതിരെ ലാലു ആഞ്ഞടിച്ചത്. ആര്‍.എസ്.എസും ബി.ജെ.പിയും ഗോരക്ഷ എന്ന പേരില്‍ ന്യൂനപക്ഷത്തെയാണ് ഉന്നം വെക്കുന്നതെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു.

ബിജെപിക്ക് പശു സ്നേഹമല്ല പകരം വോട്ട് സ്നേഹമാണെന്നും വോട്ടിനായി പശുക്കളെ സ്നേഹിക്കുന്നതായി ഭാവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement