എഡിറ്റര്‍
എഡിറ്റര്‍
മതവികാരം വ്രണപ്പെടുത്തി; കുഞ്ചാക്കോ ബോബനും ബിജു മേനോനുമെതിരെ കേസ്
എഡിറ്റര്‍
Thursday 24th January 2013 12:00am

സൂപ്പര്‍ ഹിറ്റ് ടീം കുഞ്ചാക്കോ ബോബന്‍-ബിജു മേനോന്‍ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ റോമന്‍സിനെതിരെ കത്തോലിക്കാ സഭ രംഗത്ത്. ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സഭ സിനിമയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

Ads By Google

സിനിമയില്‍ പൗരോഹത്യത്തേയും കുര്‍ബാനയേയും കുമ്പസാരത്തേയും അപമാനിക്കുന്ന രംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ അഡ്വ. ബോബന്‍ തെക്കേലാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

ഹരജിയില്‍ ചിത്രത്തിലെ അഭിനേതാക്കളായ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍, നിര്‍മാതാക്കാളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, തിരക്കഥാകൃത്ത് വൈ.വി. രാജേഷ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.

ഐ.പി.സി സെക്ഷന്‍ 295 എ, 298 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രിസ്ത്യന്‍ പൗരോഹിത്യത്തെയും കുര്‍ബാനയെയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്യുന്ന സിനിമയാണ് റോമന്‍സ് എന്ന് ചങ്ങനാശ്ശേരി അതിരൂപത ആരോപിച്ചിരുന്നു.

അതേസമയം, റോമന്‍സ് ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. കുഞ്ചാകോ ബോബനും ബിജു മേനോനും ഇതിന് മുമ്പ് ഒന്നിച്ചെത്തിയ സീനിയേഴ്‌സ്, ഓര്‍ഡിനറി, മല്ലു സിങ്, എന്നീ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

Advertisement