എഡിറ്റര്‍
എഡിറ്റര്‍
കുമ്മനത്തിന്റെ ഉപദേശകര്‍ ഇടതുസഹയാത്രികര്‍: ഉപദേശകര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് പരാതി
എഡിറ്റര്‍
Tuesday 25th July 2017 11:14am

തിരുവനന്തപുരം: കുമ്മനത്തിന്റെ ഉപദേശകര്‍ക്കെതിരെ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് പരാതി. ഉപദേശകര്‍ ഇടതുസഹയാത്രികരാണെന്നാണ് പരാതിയില്‍ പറയുന്നത്.

ഉപദേശകര്‍ക്ക് പാര്‍ട്ടി ബന്ധമില്ലെന്നും ബി.ജെ.പിയിലെ ഒരു വിഭാഗം കേന്ദ്രനേതൃത്വത്തിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഇടതുസഹയാത്രികരായവരെ എങ്ങനെയാണ് ബി.ജെ.പി നേതാവിന്റെ ഉപദേശകരായി നിയമിക്കുകയെന്നും പരാതിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്മനത്തിന്റെ ഉപദേശകര്‍ക്കെതിരെ അന്വേഷണത്തിന് കേന്ദ്രനേതൃത്വം ഉത്തരവിട്ടിരിക്കുകയാണ്.

സാമ്പത്തിക കാര്യങ്ങള്‍ക്കായി ഡോ. ജി.സി ഗോപാലപിള്ള, വികസനത്തിനും ആസൂത്രണത്തിനുമായി കെ.ആര്‍ രാധാകൃഷ്ണപ്പിള്ള, മാധ്യമഉപദേശകനായി ഹരി.എസ് കര്‍ത്താ എന്നിവരെയാണ് കുമ്മനം നിയോഗിച്ചത്. ബി.ജെ.പി ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

Advertisement