കോവളം: കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെ പൊലീസ് കേസ്. ആത്മഹത്യാ പ്രേരണക്കാണ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എം.എല്‍.എ ഫോണില്‍വിളിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.