Categories

Headlines

കെ.എം.ഷാജിയ്‌ക്കെതിരെ എസ്.ഡി.പി.ഐ പരാതി; അന്വേഷിക്കാന്‍ കോടതി ഉത്തരവ്

തലശ്ശേരി: ജമാഅത്തെ ഇസ് ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും കടുത്ത വിമര്‍ശകനായ മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിക്ക് ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിലങ്ങ്. അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഷാജി സ്വത്ത് മറച്ചുവെച്ചുവെന്ന് കാണിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ നൗഷാദ് നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടത്.

തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ പേരിലുള്ള സ്വത്ത് മറച്ചുവെച്ചതായാണ് പരാതി. കണ്ണൂര്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ചുമതലയുള്ള തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിക്‌സനാണ് അന്വേഷിക്കാന്‍ വളപട്ടണം പൊലീസിനോട് നിര്‍ദേശിച്ചത്. കെ.എം.ഷാജി തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യ കെ.എം.ആശയുടെ പേരില്‍ കോഴിക്കോട് മാലൂര്‍കുന്നില്‍ 40 സെന്റ് ഭൂമിയുള്ളത് മറച്ചുവെച്ചതായാണ് പരാതി.

മാധ്യമം ദിനപത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2011 മാര്‍ച്ച് നാലിനാണ് ഷാജിയുടെയും മന്ത്രി എം. കെ. മുനീറിന്റെയും ഭാര്യമാരുടെ പേരില്‍ മാലൂര്‍കുന്നില്‍ എ.ആര്‍. ക്യാമ്പിന് സമീപം  92 സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്തതെന്ന് മാധ്യമം റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 മാര്‍ച്ച് 23ന് നിയമസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ തന്റെ ഭാര്യയുടെ പേരില്‍ മാലൂര്‍കുന്നില്‍ 12 ലക്ഷത്തിന്റെ സ്വത്തുള്ളതായി മുനീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, കെ.എം. ഷാജിയുടെ സത്യവാങ്മൂലത്തില്‍ ഇക്കാര്യം ബോധിപ്പിച്ചില്ലെന്ന്  പറഞ്ഞാണ് നൗഷാദ് പുന്നക്കല്‍ കോടതിയെ സമീപിച്ചത്. വ്യാജ സത്യവാങ്മൂലം നല്‍കിയ ഷാജിക്കെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ളത്. അഴീക്കോട് മണ്ഡലത്തില്‍ 493 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.എം. ഷാജി സി.പി.ഐ.എമ്മിലെ പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയത്. പരാതിക്കാരനുവേണ്ടി അഭിഭാഷകരായ പി.സി. നൗഷാദ്, കെ.സി. ഷബീര്‍ എന്നിവര്‍ ഹാജരായി.



താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ