ചാലക്കുടി: ചലച്ചിത്ര താരം കലാഭവന്‍ മണിക്കെതിരെ കേസ്. ചാലക്കുടി പോലീസ് സ്‌റ്റേഷനിലാണ് മണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസുകാരനായ ഉന്മേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവത്തോടനുബന്ധിച്ചു നടന്ന കാവടി എഴുന്നള്ളത്തിനിടെയുണ്ടായ കലഹമാണ് കേസിന്നാധാരം.

കലാഭവന്‍ മണിയാണ് കാവടി ഘോഷയാത്ര നയിച്ചത്.  കാവടി എഴുന്നള്ളത്തിനിടയില്‍  വാഹനം കടത്തിവിടാന്‍ പോലീസുകാരന്‍ ഉത്സവം നടത്തിപ്പുകാരോട് ആവശ്യപ്പെട്ടെങ്കിലും ചിലര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പോലീസുകാരനുമായി നടത്തിപ്പുകാരില്‍ ചിലര്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതില്‍ മണി ഇടപെടുകയും പോലീസുകാരനായ ഉന്മേഷിനെ തള്ളി മാറ്റുകയും ചെയ്തുവെന്നാണ് ആരോപണം. ഉമേഷിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് മണിക്കെതിരെ കേസെടുത്തത്.

Malayalam News
Kerala News in English