എഡിറ്റര്‍
എഡിറ്റര്‍
കെ.സുധാകരനെതിരെ സി.ബി.ഐ കേസെടുത്തിട്ടില്ലെന്ന് പോലീസ്
എഡിറ്റര്‍
Tuesday 4th September 2012 4:05pm

തിരുവനന്തപുരം: ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ടെന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ കെ. സുധാകരന്‍ എം.പിയ്‌ക്കെതിരെ സി.ബി.ഐ കേസെടുത്തിട്ടില്ലെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു.

കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ ഇക്കാര്യം അറിയിച്ചത്. സി.ബി.ഐ കേസെടുത്തുവെന്നായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്.

Ads By Google

എന്നാല്‍ സുധാകരനെതിരെ സുപ്രീം കോടതി അയച്ച കത്ത് സി.ബി.ഐയ്ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് ഇന്ന് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ഇ. ബൈജു ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും കോടതിയില്‍ ഹാജരാകാതിരുന്നതിനും ബൈജുവിന് കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് അദ്ദേഹം ഹാജരായത്.

സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടുവെന്ന കെ. സുധാകരന്റെ വെളിപ്പെടുത്തലാണ് കേസിനാധാരം. ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ സ്വീകരണയോഗത്തിലാണ് ജയരാജന്‍ ഇക്കാര്യം പ്രസംഗിച്ചത്.

തുടര്‍ന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. കുറ്റകൃത്യം മറച്ചുവെച്ചതിനെതിരെ ഐ.പി.സി 120, 202 വകുപ്പുകള്‍ പ്രകാരമാണ് സുധാകരനെതിരെ കേസെടുത്തത്‌.

Advertisement