തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേസെടുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. സുപ്രീം കോടതി ജഡ്ജുമാര്‍ക്കെതിരെയുള്ള പരാമര്‍ശത്തിനാണ് കേസെടുക്കുക. ഐ.പി.സി 120 വകുപ്പ് പ്രകാരമാണ് കേസെടുക്കുക.

കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സുധാകരന് അവസരം നല്‍കും. സുധാകരന്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വീരപ്പ മൊയ്‌ലി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.