എഡിറ്റര്‍
എഡിറ്റര്‍
കെ.പി ശശിയടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആനന്ദ് പട്‌വര്‍ധന്‍
എഡിറ്റര്‍
Thursday 20th June 2013 12:00am

ANAND-PATWARDHAN

തൃശൂര്‍: വധശിക്ഷ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.പി ശശിയടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ കലാപ പ്രേരണാ കുറ്റം ചുമത്തിയതിനെതിരെ ആനന്ദ് പട്‌വര്‍ധന്‍ അടക്കമുള്ളവര്‍ രംഗത്ത്.

ഇവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആനന്ദ് പട്‌വര്‍ധന്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 11ന് തൃശൂര്‍ റീജണല്‍ തിയേറ്റര്‍ പരിസരത്ത് നടന്ന പ്രതിഷേധ പരിപാടിയുടെ പേരില്‍ ശശിയടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തത്. 147ാം വകുപ്പ് പ്രകാരമാണ് കേസ്.

Ads By Google

വിബ്ജിയോര്‍ ചലച്ചിത്രമേളയ്ക്കിടെ അഫ്‌സല്‍ ഗുരുവിന്റെ മരണ വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം നടന്നത്. നിയമവിധേയമല്ലാത്ത കൂടിച്ചേരലിനും ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

കെ.പി ശശി, ഫിലിം ആക്ടിവിസ്റ്റുകളായ പ്രസന്നകുമാര്‍, ദീപക്, ചലച്ചി ത്ര നിരൂപകന്‍ പ്രഫ. ഐ. ഷണ്‍മുഖദാസ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

97 രാജ്യങ്ങള്‍ നിയമം മൂലം നിരോധിച്ച വധശിക്ഷ ഇന്ത്യ തുടരുന്നതിനെതിരെയായിരുന്നു പ്രതിഷേധം നടന്നത്. ഇതിനെയാണ് കലാപ പ്രേരണാ കുറ്റം ചുമത്തിയിരിക്കുന്നത്.

Advertisement