എഡിറ്റര്‍
എഡിറ്റര്‍
ജോസ് തെറ്റയലിനെതിരായ ലൈംഗിക ആരോപണം: യുവതി സുപ്രീം കോടതിയിലേക്ക്
എഡിറ്റര്‍
Tuesday 26th November 2013 10:15am

jose-thettayil

തിരുവനന്തപുരം: മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട ലൈംഗിക ആരോപണക്കേസില്‍ പരാതിക്കാരിയായ യുവതി സുപ്രീം കോടതിയെ സമീപിക്കുന്നു.

തെറ്റയിലിനെതിരായ ഹരജി റദ്ദാക്കിയ ഹൈക്കോടതി വിധി പുന:പരിശോധിക്കണമെന്നും കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും യുവതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.

കേസില്‍ സമര്‍പ്പിച്ച നിര്‍ണായക തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.

തെറ്റയിലിന്റെ മകന്‍ ആദര്‍ശിനെ വിവാഹം ചെയ്ത് തരാമെന്ന് വാഗ്ദാനം ചെയ്ത് തെറ്റയില്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി.

തന്റെ സമ്മതത്തോടെയല്ല ബലാത്സംഗമാണ് നടന്നതെന്നും യുവതി പറഞ്ഞിരുന്നു. എന്നാല്‍

തെറ്റയിലിനെ തിരെയുള്ള കേസ് അസാധാരണമാണെന്നും ഇദ്ദേഹത്തിനെ തിരെയുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ബോധപൂര്‍വമാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

ബലാത്സംഗം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ആ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറയുകയും ചെയ്തു. പെണ്‍കുട്ടി നിഷ്‌ക്കളങ്കയാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

പെണ്‍കുട്ടി നിഷ്‌ക്കളങ്കയല്ലെന്നും ഭരണമുന്നണിയിലെ ചിലരുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരമൊരു വീഡിയോ പെണ്‍കുട്ടി പുറത്ത് വിട്ടതെന്ന് സംശയിക്കുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.

Advertisement