കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച ഇറ്റാലിയന്‍ കപ്പല്‍ അധികൃതര്‍ക്കെതിരെ ഇന്ത്യന്‍ നിയമമനുസരിച്ച് നടപടിയെടുക്കുമെന്ന് കൊച്ചി പോലീസ് അറിയിച്ചു.  ഐ.പി.സി 302 ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച് തീരുമാനമായിട്ടില്ല.

കപ്പല്‍ നാവിക സേന കോസ്റ്റ് ഗാര്‍ഡ് പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം ആകുന്നതുവരെ കപ്പല്‍ വിട്ടുനല്‍കില്ലെന്നും പോലീസ് അറിയിച്ചു. വെടിവെച്ചവരെ കരയിലെത്തിക്കാന്‍ കപ്പല്‍ അധികൃതര്‍ക്ക് കത്തുനല്‍കാനും ആലോചിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കപ്പിലിനകത്തുകയറി പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Subscribe Us:

ഇറ്റാലിയന്‍ കപ്പലില്‍ നിന്നും തവണ വെടി ഉതിര്‍ത്തതിന്റെ തെളിവുകള്‍ ബോട്ടിലുണ്ട്. സെന്റ് ആന്റണീസ് പോലുള്ള ചെറിയ ബോട്ടുകള്‍ നിരീക്ഷിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ കപ്പലിലുണ്ടായിരുന്നിട്ടും ബോട്ടിലുള്ളവര്‍ നിരായുധരാണെന്ന് ബോധ്യപ്പെട്ടിട്ടും വെടി ഉതിര്‍ത്തത് എന്തിന് എന്ന് വ്യക്തമല്ല.

അതേസമയം ഇറ്റാലിയന്‍ ചരക്കുകപ്പല്‍ മീന്‍പിടിത്തക്കാര്‍ക്കുനേരെ വെടിവച്ചത് രാജ്യാന്തര സമുദ്രനിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണെന്നും കുറ്റവാളികളെ ശിക്ഷിക്കുമെന്നും കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി.

സംഭവത്തെ വളരെയധികം ഗൗരവത്തോടെയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കാണുന്നത്. യാതൊരു പ്രോകപനവുമില്ലാതെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കും. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും  ആന്റണി വ്യക്തമാക്കി.

നീണ്ടകരയില്‍ നിന്ന് മീന്‍പിടിത്തത്തിന് പോയവരെയാണ് കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക ലെക്‌സിയിലെ സുരക്ഷാ ഭടന്മാര്‍ വെടിവെച്ചത്. കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ ജെലസ്റ്റിന്‍, എരമത്തുറ സ്വദേശി അജേഷ് എന്നിവരാണ് മരിച്ചത്. മീന്‍പിടുത്ത ബോട്ടില്‍ 11 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നതെന്ന് വിദേശകാര്യമന്ത്രാലയും പറഞ്ഞു.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് തീരത്തുനിന്ന് 50 നോട്ടിക്കല്‍മൈലിനപ്പുറം അന്താരാഷ്ട്രസമുദ്രത്തില്‍ വെച്ച് ഞങ്ങളുടെ കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചുവെന്നാണ് ഇറ്റാലിയന്‍ എംബസി നല്‍കുന്ന വിശദീകരണം. മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

വെടിവെച്ച കാര്യം ഇറ്റാലിയന്‍ കപ്പല്‍ മൂന്ന് മണിക്കൂറോളം കഴിഞ്ഞാണ് മാരിടൈം അധികൃതരെ അറിയിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവമെങ്കിലും ഏഴ് മണികഴിഞ്ഞാണ് ഇവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചത്. സിംഗപ്പൂരില്‍ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്ന കപ്പല്‍ വിവരം റിപ്പോര്‍ട്ട് ചെയ്യാതെ 70 കിലോമീറ്ററോളം സഞ്ചരിച്ചു.

Malayalam News

Kerala News In English