എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോദിയെ ക്രിമിനലും വിഡ്ഢിയുമാക്കി; ഗൂഗിളിനെതിരെ കേസെടുത്തു
എഡിറ്റര്‍
Friday 12th May 2017 7:50am


ഷഹ്ജഹാന്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഗൂഗിളിനെതിരെ പൊലീസ് കേസെടുത്തു. 2015ല്‍ ഗൂഗിളില്‍ മോദിയെ സെര്‍ച്ച് ചെയ്യുമ്പോള്‍ അപകീര്‍ത്തിപരമായാണ് ഗൂഗിള്‍ വിശേഷിപ്പിച്ചതെന്ന് കാണിച്ചാണ് പരാതി. ഐ.ടി നിയമപ്രകാരമാണ് ഗൂഗിളിനെതിരെ എഫ്‌ഐആര്‍ ഇട്ടത്.

അഭിഭാഷകനായ നന്ദ് കിഷോറാണ് ഗൂഗിളിനെതിരെ പരാതി നല്‍കിയത്. പരാതി പ്രകാരം ഐടി നിയമപ്രകാരം കേസെടുത്തതെന്ന് എസ്.പി കമല്‍ കിഷോര്‍ പറഞ്ഞു. മോദിയെ കുറിച്ച് ഗൂഗിളില്‍ അന്വേഷിക്കുമ്പോള്‍ അപകീര്‍ത്തിപരമായ കാരങ്ങളാണ് വന്നിരുന്നത് കൊണ്ടാണ് കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ഒടുവില്‍ ആ കുസൃതിക്കുടുക്ക എത്തി, തന്നെ ‘ഫെയ്മസാക്കിയ’ കൃതേഷേട്ടനെ കാണാന്‍!


ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലെന്നും വിഡ്ഢിയെന്നുമെല്ലാം മോദിയെ കുറിച്ച് സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് വിവരം നല്‍കിയെന്നുമാണ് ആരോപണം.

അതേസമയം, തങ്ങള്‍ക്ക് പരാതിയെ കുറിച്ച് പൊലീസില്‍ നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അത് കൊണ്ട് ഇതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഗൂഗിള്‍ പ്രതിനിധി പറഞ്ഞു.

Advertisement