എഡിറ്റര്‍
എഡിറ്റര്‍
‘മുഖ്യമന്ത്രി പറഞ്ഞത് പൊലീസ് കേട്ടില്ലേ?’; ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു; കേസ് ഗംഗേശാനന്ദയെ ഉപദ്രവിച്ചതിന്
എഡിറ്റര്‍
Saturday 20th May 2017 8:50pm


തിരുവനന്തപുരം: തന്നെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരുന്ന സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം 90 ശതമാനത്തോളം ഛേദിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324-ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

സ്വാമിയുടെ പരുക്കിനെ കുറിച്ച് മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തത്. കേസെടുത്തത് സ്വാഭാവികമായ നടപടിയാണെന്നും പെറ്റി കേസാണ് രജിസ്റ്റര്‍ ചെയ്തതെന്നുമാണ് അറിയുന്നത്. അപകടകരമാം വിധം മാരകായുധമുപയോഗിച്ച് മന:പൂര്‍വ്വം പരുക്കേല്‍പ്പിച്ചതിനാണ് കേസ്.


Related News: സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി സുരക്ഷിതയായിരിക്കും; ഇന്ത്യന്‍ ശിക്ഷാനിയമം അവളെ സംരക്ഷിക്കുന്നത് ഇങ്ങനെ


പെണ്‍കുട്ടി ചെയ്തത് ഉദാത്തമായ പ്രവൃത്തിയാണെന്നും പെണ്‍കുട്ടിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 100-ആം വകുപ്പ് പ്രകാരം പെണ്‍കുട്ടിക്ക് നിയമപരമായി സംരക്ഷണം ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.

താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.


Also Read: ‘പുസ്തകത്തിലൂടെയല്ല ഗുരുക്കന്മാരുടെ ശിക്ഷണത്തിലൂടെയാണ് കുട്ടികളില്‍ ആത്മീയത വളര്‍ത്തിയെടുക്കേണ്ടത്.’; പഴയ പ്രസ്താവന ശ്രീഹരി സ്വാമിയെ തിരിഞ്ഞു കൊത്തുന്നു; സ്വാമിയുടെ കപടമുഖം വലിച്ചു കീറി സോഷ്യല്‍ മീഡിയ


യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

Advertisement