എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തല്‍ : എളമരം കരീമിനെതിരെ വീണ്ടും കേസ്
എഡിറ്റര്‍
Saturday 2nd June 2012 9:46am

വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീമിനെതിരെ വീണ്ടും കേസെടുത്തു.

ടി.പി.ചന്ദ്രശേഖരന്റെ കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐ. രാമചന്ദ്രനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വടകര പോലീസ് കേസെടുത്തത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒരു പ്രതിയുടെ കൈയില്‍ പച്ചകുത്തിയത് മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചത് താനാണെന്ന് പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാണ് രാമചന്ദ്രന്‍ നല്‍കിയ പരാതി.

വടകര കോട്ടപ്പറമ്പില്‍ ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ചടങ്ങിലായിരുന്നു എളമരംകരീം ഇങ്ങനെ കുറ്റപ്പെടുത്തിയിരുന്നത്.

ഇതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് രാമചന്ദ്രന്‍ നായര്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് ആക്ട് 117 (ഇ) അനുസരിച്ച് പോലീസ് കേസെടുത്തത്.

നേരത്തെ ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലെ അംഗമായ ഡി.വൈ.എസ്.പി. സന്തോഷിനെ ഭീഷണി

Advertisement