എഡിറ്റര്‍
എഡിറ്റര്‍
വംശീയ അധിക്ഷേപം: ദല്‍ഹി നിയമമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Sunday 19th January 2014 12:45pm

somnad-barathi

ന്യൂദല്‍ഹി: വംശീയമായി അധിക്ഷേപിച്ചു എന്ന ആഫ്രിക്കന്‍ സ്വദേശിനിയായ യുവതിയുടെ പാരതിയെതുടര്‍ന്ന് ദല്‍ഹി നിയമ മന്ത്രിക്കെതിരെ കേസെടുക്കാന്‍ പോലീസിനോട് ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

ദല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിയാണ് പുതിയ കുരുക്കില്‍ അകപ്പെട്ടത്.

പെണ്‍വാണിഭ-മയക്കുമരുന്ന് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെതുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ സോംനാഥ് ഭാരതിയുടെ നേതൃത്വത്തിലുള്ള സംഘം ഉഗാണ്ടന്‍ വനിതയും സംഘവും സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിച്ചിരുന്നു.

എന്നാല്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്നാണ് സ്ത്രീ പറയുന്നത്.
സംഭവത്തില്‍ ആഫ്രിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ കേന്ദ്രനിയമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പു നല്‍കി.

ദല്‍ഹി മുഖ്യമന്ത്രി സോംനാഥിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Advertisement