എഡിറ്റര്‍
എഡിറ്റര്‍
ഡീല്‍ ഓര്‍ നോ ഡീല്‍ ചൂതാട്ടം: കേസെടുത്ത് അന്വേഷിക്കാന്‍ കോടതി
എഡിറ്റര്‍
Friday 4th May 2012 1:35pm

ചാനലുകളായ ചാനലുകളിലെല്ലാം ഇപ്പോള്‍ റിയാലിറ്റി ഷോകളുടെ പ്രളയമാണ്. സംഗീതവും ജനറല്‍നോളജും, നൃത്തവുമൊക്കെ റിയാലിറ്റി ഷോകളില്‍ മാറി മാറി പരീക്ഷിക്കുകയാണ്.  എസ്.എം.എസ് താരമാകുന്ന റിയാലിറ്റി ഷോകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും വരുന്നത്. ഇപ്പോഴിതാ ഒരു റിയാലിറ്റി ഷോയ്‌ക്കെതിരെ നിയമനടപടികളും ആരംഭിച്ചുകഴിഞ്ഞു.

സൂര്യാ ടിവിയിലെ ജനപ്രിയ പരിപാടി ഡീല്‍ ഓര്‍ നോ ഡീലാണ് നിയമക്കുരുക്കില്‍പ്പെട്ടിരിക്കുന്നത്. സണ്‍നെറ്റ് വര്‍ക്ക് ഉടമ കലാനിധി മാരന്‍, നിര്‍മ്മാതാക്കള്‍, പരിപാടിയുടെ അവതാരകന്‍ മുകേഷ്, സ്‌പോണ്‍സര്‍ ഭീമ ജ്വല്ലറി, പരിപാടിയില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൂവച്ചല്‍ സ്വദേശി വിനോദ് എന്നയാള്‍ അഡ്വ.എസ്.ഐ. ഷാ മുഖേനയാണ് ഹരജി നല്‍കിയിരിക്കുന്നത്.

കേരള ഗെയിമിംഗ് ആക്ട് പ്രകാരം ഈ പരിപാടി ചൂതാട്ടമാണെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്. മുകേഷ് അവതാരകനായ ഈ റിയാലിറ്റി ഷോയില്‍ കഴിവിനേക്കാള്‍ പ്രാധാന്യം ഭാഗ്യത്തിനാണ്.  ഭാഗ്യവും യുക്തിയും മാത്രമാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യം. അതിനാല്‍ ഇത് ചൂതാട്ടത്തിന് സമമാണെന്നാണ് ഹരജിക്കാരന്റെ വാദം. ഇതു ശരിവെച്ചാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.

മുകേഷിന്റെ അവതരണ രീതിയും പരിപാടിയ്ക്ക് ജനപ്രീതി നേടിക്കൊടുത്തിരുന്നു. നേരത്തെ മുകേഷ് അവതാരകനായ കോടീശ്വരനും ജനപ്രിയ പരിപാടികളിലൊന്നായിരുന്നു.

Advertisement