Administrator
Administrator
ഇ-മെയില്‍ ചോര്‍ത്തല്‍: ബിജു സലീമിനെതിരെ ജാമ്യമില്ലാ കേസ്
Administrator
Thursday 2nd February 2012 6:51pm

ice cream investigationതിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ഹൈടെക് സെല്‍ എസ്.ഐ ബിജുസലീമിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളനുസരിച്ചാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കല്‍, പോലീസ് ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് കേസ്. ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കേരളത്തില്‍ 258 മുസ്‌ലിംകളുടെതുള്‍പ്പെടെ 268 പേരുടെ ഇ-മെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുണ്ടെന്നായിരുന്നു മാധ്യമം റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനാധാരമായ രേഖകള്‍ ബിജു സലീമാണ് മാധ്യമത്തിന് ചോര്‍ത്തി നല്‍കിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ബിജു സലീമിനെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇന്റലിജന്‍സ് എസ്.പി ഹൈടെക് സെല്ലിനയച്ച കത്ത് വ്യാജ ഒപ്പിട്ട് മാധ്യമത്തിന് ചോര്‍ത്തി നല്‍കിയെന്നാണ് ബിജുവിനെതിരെയുള്ള ആരോപണം.

ഇ-മെയില്‍ വാര്‍ത്ത ചോര്‍ത്തിയ എസ്.ഐക്ക് തീവ്രവാദബന്ധം:ബി.ജെ.പി

‘നോട്ടപ്പുള്ളി’കള്‍ പ്രതികരിക്കുന്നു…

ഇ-മെയില്‍ വിവാദം: സര്‍ക്കാര്‍ പിന്‍വാങ്ങിയതിന് പിന്നില്‍ മാറാട് റിപ്പോര്‍ട്ട്

Malayalam news

Kerala news in English

Advertisement