ഛത്തീസ്ഗഢ്: യോഗ ഗുരു ബാബ രാംദേവിന്റെ അനുയായി ബാലകൃഷ്ണക്കെതിരേ സി.ബി.ഐ കേസ് ഫയല്‍ ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വച്ചതിന് പാസ്‌പോര്‍ട്ട് ആക്ട് പ്രകാരമാണ് കേസ്. ഡെറാഡൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.