bachan-amarWith Video കാണ്‍­പൂര്‍ : കോ­ടി­ക­ളു­ടെ ത­ട്ടിപ്പ് ന­ട­ത്തി­യ­തിന് ബോ­ളി­വു­ഡ് സി­നാ­മാ താ­രം അ­മി­താ­ഭ് ബ­ച്ചനും സ­മാ­ജ് വാ­ദി പാര്‍­ട്ടി ജ­ന­റല്‍ സെ­ക്രട്ട­റി അ­മര്‍­സിം­ഗി­നു­മെ­തി­രെ പോ­ലീസ് കേസ്. അ­മര്‍­സി­ങി­ന്റെ ഭാ­ര്യ പ­ങ്ക­ജ കു­മാ­രി­ക്കെ­തി­രെയും കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­തി­ട്ടുണ്ട്. ക­ഴി­ഞ്ഞ മു­ലാ­യം സിങ് യാദ­വ് സര്‍­ക്കാ­റി­ന്റെ കാ­ല­ത്ത പ­ദ­വി­കള്‍ ദുര­പ­യോ­ഗം ചെ­യ്­ത് 500 കോ­ടി­യു­ടെ ക്ര­മ­ക്കേ­ട് ന­ട­ത്തി­യെ­ന്നാ­ണ് കേ­സ്. ബാ­ബു പുര്‍­വ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലാ­ണ് കേ­സ് ര­ജി­സ്­റ്റര്‍ ചെ­യ്­തത്.

സി­ങി­ന്റെയും ഭാ­ര്യ­യു­ടെയും ഉമസ്ഥതയിലുളള സ്ഥാപനങ്ങള്‍ ലയിപ്പിക്കുകവഴി 500 കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചുവെ­ന്നാ­ണ് പ­രാതി. യാദ­വ് ഭ­ര­ണ കാല­ത്ത് ഉ­ത്തര്‍­പ്ര­ദേ­ശ് സ്റ്റേ­റ്റ് ഡെ­വ­ല­പ്‌­മെന്റ് കൗണ്‍­സില്‍ ചെ­യര്‍­മാ­നാ­യി­രു­ന്ന ശി­വ്­കു­മാര്‍ തി­വാ­രി­യാ­ണ് പ­രാ­തി­ക്കാരന്‍ . അ­മര്‍­സിം­ഗി­ന്റെ നേ­തൃ­ത്വ­ത്തില്‍ ന­ട­ന്ന ത­ട്ടി­പ്പി­ന് അ­മി­താ­ഭ് ബ­ച്ചന്‍ കൂ­ട്ടു­നി­ന്ന­താ­യി പ­രാ­തി­യു­ടെ നാ­ലാമ­ത്തെ പേ­ജില്‍ പ­റ­യു­ന്നുണ്ട്.

സിം­ഗി­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലുള്ള എ­നര്‍­ജി ഡെ­വ­ല­പ്‌­മെന്റ് കമ്പ­നി ലി­മി­റ്റഡ്, ഇ.ഡി.സി.എല്‍ പ­വര്‍ ലി­മി­റ്റഡ്, സര്‍­വോതം കാ­പ് ലി­മി­റ്റഡ്, പങ്ക­ജ് ആര്‍­ട്ട് ഏന്റ് ക്ര­ഡി­റ്റ് ലി­മി­റ്റഡ്, ഇ.ഡി.സി.എല്‍ ഇന്‍­ഫ്രാ­സ്‌­ട്രെ­ക്­ചര്‍ ലി­മിറ്റ­ഡ് തു­ടങ്ങി­യ ക­മ്പ­നി­ക­ളെ­ക്കു­റിച്ച് പ­രാ­തി­യില്‍ പ­രാ­മര്‍­ശി­ച്ചി­ട്ടു­ണ്ടെ­ന്ന് എ.ഡി.ജി.പി ബ്രിജ് ലാല്‍ അ­റി­യി­ച്ചു.

സര്‍വോത്തം കാപ് ലിമിറ്റഡിയില്‍ 25 ഓളം ചെറുകിട കമ്പനികള്‍ ലയിപ്പിച്ചതായി ഉദാ­ഹ­ര­ണ­മായി ചൂണ്ടിക്കാട്ടുന്നു. അഴിമിതി നിരോധ നിയമം, കളളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നിവയില വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്ന് എഡി­ജിപി പറഞ്ഞു.

എ­ന്നാല്‍ അ­മര്‍­സി­ങി­നെ­തി­രെ­യു­ള്ള പ­രാ­തി രാ­ഷ്ട്രീ­യ പ്രേ­രി­ത­മാ­ണെ­ന്ന് സ­മാ­ജ്‌വാ­ദി വ­ക്താ­വ് രാ­ജേന്ദ്ര ചൗധ­രി വ്യ­ക്ത­മാക്കി. ബ­ച്ച­നെയും അ­മര്‍­സി­ങി­നെയും പോ­ലു­ള്ള­വര്‍ എ­ങ്ങ­നെ­യാ­ണ് ഇത്ത­രം ത­ട്ടി­പ്പ് ന­ട­ത്തു­ക­യെന്നും അ­ദ്ദേ­ഹം ചോ­ദി­ച്ചു. 2004-2007 കാല­ത്ത് അ­മര്‍­സി­ങും യു പി സര്‍­ക്കാ­റി­ന്റെ വിക­സ­ന കൗണ്‍­സില്‍ ചെ­യര്‍­മാ­നാ­യി­രു­ന്നു. അ­മി­താ­ഭ് ബ­ച്ചന്‍ സര്‍­ക്കാ­റി­ന്റെ ബ്രാന്റ് അം­ബാ­സി­ഡ­റാ­യി­രുന്നു.

16 ഒ­ക്ടോ­ബര്‍ 2009