തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ അപമാനിക്കാന്‍ ശ്രമിച്ചവരെ ഇടിച്ചിട്ട അമൃതയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി  ഉത്തരവ്. അമൃതയുടെ ഇടികൊണ്ട ഐ.ടി. അറ്റ് സ്‌കൂള്‍ പ്രോജക്ടില്‍ ദിവസവേതനത്തിന് ജോലി ചെയ്തുവന്ന ഡ്രൈവര്‍ അനൂപ് ഫയല്‍ ചെയ്ത സ്വകാര്യ അന്യായ പ്രകാരമാണ് കേസ്.

Ads By Google

ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടി.എ രാമചന്ദ്രനാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. അമൃതയുടെ അച്ഛനായ മോഹന്‍കുമാര്‍, രണ്ട് സുഹൃത്തുക്കള്‍, സുഹൃത്തിന്റെ അച്ഛന്‍ വില്യം എന്നിവരാണ് കേസിലെ പ്രതികള്‍.

മുഖത്ത് മുറിവേറ്റ അനൂപ് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. മൂക്കിന് സാരമായി പരിക്കുള്ളതായി അനൂപ് കോടതിയെ അറിയിച്ചു. അമൃതയുടെ അച്ഛനും സുഹൃത്തിന്റെ അച്ഛനും ചേര്‍ന്ന് തന്റെ മൂക്ക് ഇടിച്ച് തകര്‍ത്തതെന്നും മൂക്കിന് സാരമായ പരിക്കേറ്റെന്നും അനൂപ് പരാതിയില്‍ പറയുന്നു.

അനൂപിനെതിരെ അമൃത നല്‍കിയ കേസില്‍ ജാമ്യമെടുത്ത ശേഷമായിരുന്നു അനൂപ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ ശല്യം ചെയ്ത അനൂപിനേയും കൂട്ടരേയും ആദ്യം ശ്രദ്ധിക്കാതിരുന്ന അമൃത പിന്നീട് അസഭ്യവര്‍ഷം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇടിച്ചിടുകയായിരുന്നു.

അസഭ്യം പറഞ്ഞവനെ ഇടിച്ചിട്ട പുലിക്കുട്ടി