എഡിറ്റര്‍
എഡിറ്റര്‍
ഡി.ജി.പിയുടെ പാഴ്‌വാക്ക്: എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് പീഡനത്തിനു പിന്നാലെ കേസും
എഡിറ്റര്‍
Friday 19th October 2012 8:15pm

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന യാത്രക്കാരെ ഭക്ഷണം പോലും കൊടുക്കാതെ പീഡിപ്പിച്ചതിന് പിന്നാലെ യാത്രക്കാര്‍ക്ക് നേരെ പോലീസ് കേസും. പ്രതിഷേധിച്ച യാത്രക്കാര്‍ക്കെതിരേ കേസ് എടുക്കില്ലെന്ന് നേരത്തെ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Ads By Google

യാത്രക്കാരെ ബുധിമുട്ടിച്ച എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വലിയതുറ പോലീസ് വിമാനത്തിന്റെ പൈലറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. തന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും ആക്രമിച്ചുവെന്നും ആരോപിച്ചാണ് പൈലറ്റ് പരാതി നല്‍കിയിരിക്കുന്നത്.

നേരത്തെ കൊച്ചിയില്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പുറത്തുവന്ന യാത്രക്കാരില്‍ 6 പേരെ സി.ഐ.എസ്.എഫ് അധികൃതര്‍ തടഞ്ഞുവെച്ചിരുന്നു. വിമാനം ഹൈജാക്കുചെയ്യാന്‍ ശ്രമിച്ചുവെന്ന പൈലറ്റിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ തടഞ്ഞുവെച്ചത്. യാത്രക്കാരുടെ പേരുകളും സീറ്റ് നമ്പരും സഹിതമാണ് പൈലറ്റ് പരാതി നല്‍കിയത്.

പൈലറ്റിന്റെ കോക്പിറ്റില്‍ കടന്നതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെയും 2 കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് തടഞ്ഞുവെച്ചിരുന്നത്. ഇവരെ അധികൃതര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു.

എയര്‍ ഇന്ത്യ യാത്രക്കാരുടെ പ്രതിഷേധം; എയര്‍പോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍

നെടുമ്പാശേരിയില്‍ തടഞ്ഞുവെച്ച 6 യാത്രക്കാരെയും വിട്ടയച്ചു

Advertisement