അനാവശ്യവിവാദങ്ങളിലേക്ക് സിനിമാതാരങ്ങള്‍ വലിച്ചിഴക്കപ്പെടുന്നത് ഇപ്പോള്‍ സാധാരണമാണ്. വെറും പ്രശസ്തി മാത്രം ലക്ഷ്യമിട്ട് താരങ്ങള്‍ക്കെതിരെ പരാതി ഫയല്‍ ചെയ്യുന്നതും അത് വാര്‍ത്തയായി വരാന്‍ ആഗ്രഹിക്കുന്ന പല സംഘടനകളും ഉണ്ട്. ഇതിന്റെ കെണിയില്‍ ഇത്തവണ പെട്ടിരിക്കുന്നത് നടന്‍ വിജയ് ആണ്.


Dont Miss മര്‍കസിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സമരവേദിയില്‍ സംഘര്‍ഷം; അനുഭാവ സമരവുമായി എസ്.എസ്.എഫും


ഹിന്ദു മക്കള്‍ മുന്നണിയാണ് താരത്തിനെതിരെ പരാതി നല്‍കിയത്. വിജയിയുടെ ആരാധകരിലാരോ വരച്ച ചിത്രത്തിന്റെ പേരിലാണ് ഹിന്ദുക്കളെ വിജയ് അപമാനിച്ചു എന്ന് കേസ് നല്‍കിയിരിക്കുന്നത്.

ത്രിശൂലം പിടിച്ചു നില്‍ക്കുന്നതായാണ് വിജയിയുടെ ചിത്രമാണ് പരാതിക്ക് ആധാരം. ശൂലം പിടിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ വിജയ് ഷൂ ധരിച്ചിട്ടുണ്ടെന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നുമാണ് ഹിന്ദു മക്കള്‍ മുന്നണിയുടെ വാദം.

ഇത്തരത്തില്‍ അനാവാശ്യ വാദം കമല്‍ ഹാസ്സനെതിരെയും ഉന്നയിച്ചിരുന്നു. മഹാഭാരതത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടെന്ന പ്രസ്താവനക്കെതിരെയായിരുന്നു കമല്‍ഹാസനെതിരെ അന്ന് കേസ് ഫയല്‍ ചെയ്തത്.