എഡിറ്റര്‍
എഡിറ്റര്‍
നടന്‍ മധുവിനെതിരെ കേസ്
എഡിറ്റര്‍
Saturday 30th November 2013 1:35pm

madhu

തിരുവനന്തപുരം: നടന്‍ മധുവിനെതിരെ കേസ്. പുകവലി നിരോധന നിയമപ്രകാരമാണ് കേസെടുത്ത്. ദൈവത്തിന്റെ സ്വന്തം കയ്യൊപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കേസിനാധാരം.

ചിത്രത്തിന്റെ പോസ്റ്ററില്‍ മധു പരസ്യ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് കേസ്. ആരോഗ്യവകുപ്പാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ നടന്‍ മോഹന്‍ലാലിനെതിരെയും നടി മൈഥിലിക്കെതിരെയും ഇതേ വകുപ്പ് ചേര്‍ത്ത് കേസെടുത്തിരുന്നു.

മദ്യപാനത്തെയും പുകവലിയെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സിനിമപോസ്റ്ററുകള്‍ക്കെതിരെ ഇനിയും നടപടി തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Advertisement