പാലക്കാട്: ദേശീയ പതാകയെ അപമാനിച്ചതിന് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് കലക്ടറേറ്റിലേക്ക് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘടനയുടെ കൊടിയും ദേശീയ പതാകയും കൂട്ടിക്കെട്ടിയ സംഭവത്തിലാണ് കേസെടുത്തത്. അഴിമതിക്കെതിരെയാണ് എ.ബി.വി.പി മാര്‍ച്ച് നടത്തിയത്. സംഭവത്തില്‍ 300 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.