എഡിറ്റര്‍
എഡിറ്റര്‍
ദേശീയ പതാകയ്‌ക്കൊപ്പം ചൂല്‍: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസ്
എഡിറ്റര്‍
Monday 24th March 2014 10:11am

aam-aadmi-party

ഭോപ്പാല്‍: ദേശീയ പതാകയെ അവഹേളിച്ചെന്ന പരാതിയില്‍ അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ 10 ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്.

ദേശിയ പതാകയ്‌ക്കൊപ്പം ചൂല്‍ പിടിച്ചത് പതാകയെ അവഹേളിയ്ക്കലാണെന്ന് കാണിച്ച് മധ്യപ്രദേശ് സ്വദേശി രാജേന്ദ്ര മിശ്ര നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഇത് പ്രകാരം ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ബിന പോലീസ് കേസെടുത്തിട്ടുണ്ട്.

അരവിന്ദ് കെജ്‌രിവാളിന് പുറമെ ഷാസിയ ഇല്‍മി, അശുതോഷ്്, ഗാന്ധിജിയുടെ പൗത്രന്‍ രാജ്‌മോഹന്‍ തുടങ്ങി 10 നേതാക്കള്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി ഉത്തരവ്. പാര്‍ട്ടി നേതാക്കള്‍ക്കെതിരായ അന്വേഷണം മുതിര്‍ന്ന ഉദ്യഗോസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം ദല്‍ഹി പോലീസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

ആഭ്യന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറിലാക്കിയെന്ന പരാതിയിയെത്തുടര്‍ന്ന  അരവിന്ദ് കെജ്‌രിവാളിനെതിരെ മുംബൈ പോലീസ് മുന്‍പ് കേസെടുത്തിരുന്നു.

മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ പോലീസ് സുഖ്‌ദേവ് സെന്നിന്റെ പരാതിയെത്തുടര്‍ന്നയിരുന്നു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സര്‍ക്കാരുദ്യോഗസ്ഥരുടെ ഉത്തരവ് ലംഘനം, മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിച്ചില്ല, നിരോധന ഉത്തരവ് പാലിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കെജ്‌രിവാളിനും സംഘത്തിനുമെതിരെ കേസെടുത്തിരുന്നത്.

Advertisement