എഡിറ്റര്‍
എഡിറ്റര്‍
കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസ്
എഡിറ്റര്‍
Tuesday 1st January 2013 10:39am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രത്തിനെതിരെ കേസ്. ദല്‍ഹി പോലീസാണ് കേസെടുത്തത്.

Ads By Google

പത്രത്തിന്റെ എഡിറ്റര്‍, പബ്ലിഷര്‍, പ്രിന്റര്‍, രണ്ട് ലേഖകര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വസന്ത് വിഹാര്‍ പോലീസ് കേസെടുത്തത്.

പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ ഇരു പത്രങ്ങളും റിപ്പോര്‍ട്ടുകളില്‍ നല്‍കിയിരുന്നു. ഐപിസി 228-എ (പീഡനത്തിനിരയായ വ്യക്തിയുടെ പേര് , തിരിച്ചറിയാന്‍ സഹായിക്കുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ശിക്ഷ) വകുപ്പനുസരിച്ചാണ് കേസ്.

രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഡിസംബര്‍ 16ന് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി 29ന് പുലര്‍ച്ചെ സിംഗപ്പൂരില്‍ മരിച്ചശേഷവും പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല.

പെണ്‍കുട്ടിയുടെ ഫോട്ടോ പത്രങ്ങളിലൂടെ പ്രസിദ്ധീകരിക്കരുതെന്നും വ്യക്തിഗത വിവരങ്ങള്‍ നല്‍കരുതെന്നും കുട്ടിയുടെ വീട്ടുകാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചതായി സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം ധിക്കരിച്ചാണ് പത്രങ്ങള്‍ പെണ്‍കുട്ടിയെ തിരിച്ചറിയും വിധത്തിലുള്ള റിപ്പോര്‍ട്ട് പത്രങ്ങളില്‍ നല്‍കിയത്.

Advertisement