എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌കാര്‍ ചിത്രം ‘കാസബ്ലാങ്ക’ ലേലത്തിന്
എഡിറ്റര്‍
Tuesday 26th June 2012 8:46am

ഹംഗേറിയന്‍ സംവിധായകന്‍ മൈക്കല്‍ ക്യൂര്‍ട്ടിസസിനെ ഓസ്‌കാറിന് അര്‍ഹനാക്കിയ പ്രശസ്ത പ്രണയചിത്രം ‘ കാസബ്ലാങ്ക’ ലേലത്തിന്. ചിത്രം 2.5മില്യണ്‍ ഡോളര്‍ മുതല്‍ 3 മില്യണ്‍ ഡോളര്‍ വരെ ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജൂണ്‍ 28നാണ് ലേലം നടക്കുക. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ചിത്രം ലേലത്തിന് വയ്ക്കുന്നത്.

1943ലാണ്  എക്കാലത്തേയും മികച്ച ക്ലാസിക് ചിത്രമായ കാസബ്ലാങ്കയിലൂടെ ക്യൂര്‍ട്ടിസസ് മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ നേടിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് മൊറോക്കന്‍ നഗരത്തിന്റെ പശ്ചാത്തലത്തിലെടുത്ത ചിത്രം അമേരിക്കന്‍ പ്രണയചിത്രങ്ങളില്‍ എക്കാലത്തെയും മികച്ചതാണ്. ഹംഫ്രി ബൊഗാര്‍ട്ടും ഇന്‍ഗ്രിഡ് ബെര്‍ഗ്മാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച മൂന്നാമത്തെ അമേരിക്കന്‍ ചിത്രമായി  യു.എസ് ഫിലിം ഇന്‍സ്ട്രി കാസബ്ലാങ്കയെ തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ടുതന്നെ ചിത്രം വന്‍തുകയ്ക്ക് ലേലത്തില്‍ പോകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഓസ്‌കാര്‍ നേടിയ ചിത്രങ്ങള്‍ സാധാരണയായി ലേലത്തില്‍ വയ്ക്കാറില്ല. 1950കളിലാണ് ഓസ്‌കാര്‍ ജേതാക്കളും അക്കാദമിയും തമ്മില്‍ ലേലത്തിനായുള്ള കരാറിലെത്തുന്നത്.

Advertisement