സ്റ്റോക്കോം: പ്രവാചകന്‍ മുഹമ്മദിന്റെ വിവാദകാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രത്തിന്റെ ഓഫീസ് ആക്രമിക്കാന്‍ ശ്രമിച്ചകേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ഓഫീസില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടതെന്ന് പോലീസ് വ്യക്തമാക്കി.

നാലുപേരെ ഡെന്‍മാര്‍ക്കില്‍വെച്ചും ഒരാളെ സ്വീഡനില്‍വെച്ചുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ പോലീസ് പത്രത്തിന്റെ ഓഫീസ് ഒഴിപ്പിച്ചിട്ടുണ്ട്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഓഫീസ് ആക്രമിക്കാന്‍ ശ്രമിച്ച ഒരാളെ ഈമാസമാദ്യം പോലീസ് അറസ്റ്റുചെയ്തിട്ടുണ്ടായിരുന്നു.

Subscribe Us:

കെര്‍ട്ട് വെസ്റ്റര്‍ഗര്‍ട്ട് എന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു വിവാദകാര്‍ട്ടൂണ്‍ വരച്ചത്. തലപ്പാവില്‍ ബോംബുമായി നില്‍ക്കുന്ന പ്രവാചകനെയാണ് കാര്‍ട്ടൂണിലൂടെ ചിത്രീകരിച്ചത്.