Administrator
Administrator
മൂക്ക് കൊണ്ടറിയാം ക്യാന്‍സറുണ്ടോയെന്ന്
Administrator
Saturday 30th April 2011 4:25pm

cancerഎല്ലാവരും വളരെയധികം ഭയക്കുന്ന രോഗങ്ങളിലൊന്നാണ് ക്യാന്‍സര്‍. ക്യാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനായാല്‍ അത് ഏറെക്കുറെ ചികിത്സയ്ക്ക് ഗുണം ചെയ്യും. എന്നാല്‍ മിക്കയാളുകളും ക്യാന്‍സര്‍ പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കുന്നത് അവസാനഘട്ടത്തിലായിരിക്കുമെന്ന് മാത്രം.

ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ പറ്റിയാല്‍ അത് വൈദ്യശാസ്ത്രരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവെക്കും. എന്നാല്‍ ഇപ്പോള്‍ ആ മാറ്റത്തിന് തുടക്കമായിരിക്കുകയാണ്. ക്യാന്‍സര്‍ ബാധ മൂക്ക് കൊണ്ട് തിരിച്ചറിയാന്‍ കഴിയും. മണത്തുനോക്കേണ്ട, നമ്മുടെ മൂക്ക് കൊണ്ട് ക്യാന്‍സര്‍ തിരിച്ചറിയാന്‍ കഴിയില്ല. പക്ഷേ അതിനായി ഒരു ഇലക്ട്രോണിക് മൂക്കാണ് കണ്ടെത്തിയിരിക്കുന്നത്.

ആളുകളുടെ ശ്വാസോച്ഛ്വാസത്തില്‍ നിന്നും ഈ യന്ത്രത്തിന് ക്യാന്‍സര്‍ ബാധയുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.

പലപ്പോഴും ഡോക്ടര്‍മാര്‍ക്കും പരിശോധനകള്‍ക്കും കണ്ടെത്താനാകാതെ പോകുന്ന ശിരസിലെയും കഴുത്തിലെയും അര്‍ബുദബാധയാണ് ഈ പരിശോധനയിലൂടെ എളുപ്പം കണ്ടെത്താന്‍ കഴിയുക.

ലണ്ടനിലെ ടെക്‌നിയോണ്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇതു വികസിപ്പിച്ചെടുത്തത്.

80ഓളം ആളുകളില്‍ ഇത് പരീക്ഷിക്കുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്.

Advertisement