എഡിറ്റര്‍
എഡിറ്റര്‍
കാരറ്റ് നൂഡില്‍സ്
എഡിറ്റര്‍
Wednesday 31st May 2017 3:09pm

കുട്ടികള്‍ക്ക് നൂഡില്‍സ് വളരെ ഇഷ്ടമാണ്. നൂഡില്‍സ് പോലെ തോന്നുന്ന ആഹാര സാധനങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് ഇഷ്ടമാകും. കുട്ടികള്‍ക്കായി കാരറ്റ് കൊണ്ടൊരു നൂഡില്‍സ് തയ്യാറാക്കാം.

ചേരുവകള്‍:

കാരറ്റ് ജ്യൂസ്- ഒരുകപ്പ്
അരിപ്പൊടി: കാല്‍കപ്പ്
ഉപ്പ്: ആവശ്യത്തിന്
നെയ്യ്: ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

കാരറ്റ് വൃത്തിയാക്കി ചുരുണ്ടിയെടുക്കുക. അതില്‍ അല്പം വെള്ളം ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. ശേഷം ഇത് അരിപ്പയിലിട്ട് അരിച്ച് നീരെടുക്കുക.

ഇത് ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച അരിയില്‍ ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്യുക.

കാരറ്റ് ഡ്യൂസ് ഒരു പാനില്‍ എടുക്കുക. അതിലേക്ക് നെയ് ചേര്‍ത്ത് തിളപ്പിക്കുക. ശേഷം അരിപ്പൊടി ചേര്‍ത്ത് മിക്‌സ് ചെയ്ത് മാവുരൂപത്തിലെടുക്കുക.

ഇടിയപ്പത്തിന്റെ അച്ചില്‍ ഈ മാവിട്ട് ഇഡ്‌ലി തട്ടില്‍ നിരത്തുക. ആവിയില്‍ വേവിച്ചെടുക്കുക.

Advertisement