ന്യൂദല്‍ഹി: അടിസ്ഥാന അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്ധനവിനെ തുടര്‍ന്ന് കാര്‍ നിര്‍മാതാക്കള്‍ വില വര്‍ധനക്ക് ഒരുങ്ങുന്നു. ജപ്പാന്‍ കമ്പനിയായ ടൊയോട്ട അടുത്ത മാസം മുതല്‍ വില രണ്ട് ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. യു. എസ് കാര്‍ നിര്‍മ്മാതാക്കളായ ഡനറല്‍ മോട്ടേഴ്‌സ് വില വര്‍ധനവ് സംബന്ധിച്ച് അടുത്തമാസം തീരുമാനനെടുക്കും.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവിനെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നേരത്തെ വില വര്‍ധിപ്പിച്ചിരുന്നു. മഹീന്ദ്രയുടെ ചുവട് പിടിച്ച് മാരുതി, ഹ്യൂണ്‍ഡൈ, ടാറ്റാ മോട്ടോര്‍സ്, ഫോര്‍ഡ്, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മാതാക്കളെല്ലാം വില വര്‍ധനവിന്റെ സൂചന നല്‍കിക്കഴിഞ്ഞു. ടെയോട്ടെയൊഴികെ മറ്റ് കമ്പനികളെല്ലാം എത്രയാവും വര്‍ധനയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ചുരുങ്ങിയത് രണ്ട് ശതമാനമെങ്കിലും വില വര്‍ധന ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.