Administrator
Administrator
ബ്രസീലിയന്‍ തൊഴില്‍ മന്ത്രി രാജിവെച്ചു
Administrator
Monday 5th December 2011 12:27pm

loopiറിയോ ഡീ ജനീറോ: ബ്രസീലിയന്‍ തൊഴില്‍മന്ത്രി കാര്‍ലോസ് ലൂപി രാജിവച്ചു. അഴിമതി ആരോപണങ്ങളില്‍ പെട്ട് കുറച്ചു നാളായി അദ്ദേഹം വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. ഇന്നലെ  പ്രസിഡന്റ് ദില്‍മ റൂസഫിന് അദ്ദേഹം രാജിക്കത്ത് കൈമാറി.  ‘അഴിമതി ആരോപണം തനിയ്ക്കുനേരെ ഉള്ളതിനാല്‍ അധികാരത്തില്‍ തുടരുന്നതില്‍ താത്പര്യമില്ല. തന്നിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. അധികം വൈകാതെ അത് തെളിയിക്കും’- അദ്ദേഹം പറഞ്ഞു.

പ്രസിഡന്റായി ദില്‍മ റൂസഫ് അധികാരമേറ്റ ശേഷം രാജിവയ്ക്കുന്ന ആറാമത്തെ മന്ത്രിയാണ് ലൂപി. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കു നല്‍കുന്ന ധനസഹായ നിധിയില്‍ നിന്നും പണം തിരിമറി നടത്തിയെന്നതാണ് പ്രധാന ആരോപണം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം അത് നിഷേധിച്ചിരുന്നു. പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പ്്  ഉയര്‍ന്നതോടെ രാജിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

രാജിവെച്ച മന്ത്രിമാരില്‍  അധികം പേരും മുന്‍ പ്രസിഡന്റ് ലൂയിസ് ഇനേഷ്യോ ലുല ഡ സില്‍വയുടെ സര്‍ക്കാരില്‍ അംഗമായിരുന്നവരാണ്.   മന്ത്രിസ്ഥാനത്തിരിക്കവേ തന്നെ ലൂപി രണ്ടു സഭകളില്‍ നിന്നു പ്രതിഫലം പറ്റിയിരു്ന്നു. ഇതും അദ്ദേഹത്തിനു നേരെ ഉയര്‍ന്ന ആരോപണമായിരുന്നു. ബ്രസീലിയന്‍ നിയമം അനുസരിച്ച് സര്‍ക്കാരില്‍ നിന്നു രണ്ടു ശമ്പളം വാങ്ങുന്നതു ശിക്ഷാര്‍ഹമാണ്.

Advertisement