ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മഞ്ചസ്റ്റര്‍ സിറ്റിയുടെ നായകനായ സൂപ്പര്‍ സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ക്ലബ് വിടുന്നു. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പത്രകുറിപ്പില്‍ ടെവസ് വ്യക്തമാക്കി.

ക്ലബ് ആരാധകരോടും ഉടമ ഷൈക്ക് മന്‍സൂറിനോടും അങ്ങേയറ്റം ആദരവുണ്ടെന്നും ,കുടുംബവുമായി അകന്നുകഴിയേണ്ടിവന്ന കഴിഞ്ഞ 12 മാസക്കാലയളവ് വളരെയേറെ വിഷമിപ്പിച്ചെന്നും ഇക്കാര്യം സിറ്റി ആരാധകര്‍ക്ക് മനസിലാകുമെന്നാണ് പ്രതീക്ഷയെന്നും അര്‍ജന്റീനന്‍ താരം പറഞ്ഞു.

27 കാരനായ ടെവസ് 2009 ലാണ് മഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. സിറ്റിയുടെ ചിരവൈരികളായ മഞ്ചസ്‌ററര്‍ യുണൈറ്റഡിന്റെ ചുവപ്പ് കുപ്പായം അഴിച്ച് വച്ചാണ് ടെവസ് സിറ്റിയുമായി അഞ്ച് വര്‍ഷത്തെ കരാറിലൊപ്പിട്ടത്. കരാറവസാനിക്കാന്‍ രണ്ട് വര്‍ഷം ശേഷിക്കെയാണ് താരം ക്ലബ് വിടാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം സിറ്റിയെ പ്രീമിയര്‍ ലീഗില്‍ മൂന്നാമതെത്തിച്ചത് 20 ഗോളോടെ ലീഗിലെ ടോപ് സ്‌കോററായ ടെവസിന്റെ ഗോളടി മികവായിരുന്നു.