ലണ്ടന്‍: വെയ്ന്‍ റൂണിയുടെ ട്രാന്‍സ്ഫര്‍ വിവാദം കെട്ടടങ്ങിയപ്പോഴേക്കും പുതിയ കോലാഹലം തുടങ്ങി. ഇത്തവണ മാഞ്ചസ്റ്റര്‍ സിറ്റിയിലാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുന്നത്. സിറ്റിയുടെ സൂപ്പര്‍താരം കാര്‍ലോസ് ടെവസാണ് ക്ലബ്ബ് വിടാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.

ക്ലബ്ബുമായുള്ള സേവനം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ടെവസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ടീസ് ക്ലബ്ബ് അധികൃതര്‍ നിരാകരിച്ചതായാണ് സൂചന. കോച്ച് റോബര്‍ട്ടോ മാന്‍സിനിയുമായുള്ള ആഭ്യന്തരപ്രശ്‌നങ്ങളാണ് ക്ലബ്ബ് വിടാന്‍ ടെവസിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

2009ലായിരുന്നു ടെവസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സിറ്റിയിലേക്ക് ചേക്കേറിയത്.