ലണ്ടന്‍: പ്രീമിയിര്‍ ലീഗിലെ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ 4-1ന് തകര്‍ത്തു. സ്‌ട്രൈക്കര്‍ കാര്‍ലോസ് ടെവസിന്റെ ഇരട്ടഗോളാണ് സിറ്റിക്ക് നിറപ്പകിട്ടാര്‍ന്ന വിജയം സമ്മാനിച്ചത്.

ആറാം മിനുറ്റിലും 56 ാം മിനുറ്റിലുമാണ് ടെവസ് ഫുള്‍ഹാമിന്റെ വല കുലുക്കിയത്. 69ാം മിനുറ്റില്‍ ഗെര ഫുള്‍ഹാമിനായി സമനില ഗോള്‍ നേടി. എന്നാല്‍ സബ്ലേറ്റ, യായ എന്നിവര്‍ ഗോള്‍നേടിയതോടെ ഫുള്‍ഹാമിന്റെ തകര്‍ച്ച പൂര്‍ത്തിയാക്കി.

മറ്റൊരു മല്‍സരത്തില്‍ ബ്ലാക്ക്‌ബോണ്‍ റോവേഴ്‌സ് 2-0ന് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ചു. കഴിഞ്ഞദിവസം നടന്ന മല്‍സരത്തില്‍ ബ്രിംഗിഹാമിനോട് ചെല്‍സി പരാജയപ്പെട്ടിരുന്നു. 28 പോയിന്റോടെ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമാണ് പട്ടികയില്‍ ഒന്നാമത്.