Categories

കാര്‍ലോസ് സ്‌ലിം തന്നെ ലോകകോടീശ്വരന്‍

ന്യൂയോര്‍ക്ക്: മെക്‌സിക്കന്‍ വ്യാവസായിക പ്രമുഖന്‍ കാര്‍ലോസ് സ്‌ലിം ലോകകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. 74 ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെയാണ് കാര്‍ലോസ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. ഫോബ്‌സ് മാസിക തയ്യാറാക്കിയ പുതിയ പട്ടികയിലാണ് ലോകത്തിലെ കോടീശ്വരന്‍മാരുടെ വിവരങ്ങളുള്ളത്.

56 ബില്യണ്‍ ഡോളറോടെ മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് രണ്ടാംസ്ഥാനത്തും വാരന്‍ ബഫറ്റ് 50 ബില്യണ്‍ ഡോളറിന്റെ സ്വത്തോടെ മൂന്നാംസ്ഥാനവും നേടി.

ഇന്ത്യയില്‍ നിന്നും രണ്ടുപേര്‍ ആദ്യ പത്ത്സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്. വ്യാവസായിക പ്രമുഖനും ഉരുക്ക് മുതലാളിയുമായ ലക്ഷ്മി മിത്തല്‍ ആറാംസ്ഥാനത്തും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഒമ്പതാംസ്ഥാനത്തുമാണ്.

ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ എണ്ണം 49ല്‍ നിന്നും 55 ആയി ഉയര്‍ന്നതായി ഫോബ്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. അസിം പ്രേംജി, സാവിത്രി ജിന്‍ഡാല്‍, കുമാര്‍ മംഗലം ബിര്‍ള എന്നിവരും ആദ്യ 150 കോടീശ്വരന്‍മാരുടെ പട്ടികയിലുണ്ട്.

സമ്പന്നപ്പട്ടികയില്‍ മലയാളികളും
ഫോബ്‌സ് മാസികയുടെ ലോകസമ്പന്ന പട്ടികയില്‍ രണ്ട് മലയാളികളും ഇടംപിടിച്ചു. ഇന്‍ഫോസിസ് ടെക്‌നോളജി എം.ഡിയും സി.ഇ.ഒയുമായ ക്രിസ് ഗോപാലകൃഷ്ണനും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എസ്.ഡി ഷിബുലാലുമാണ് ഈ നേട്ടം കൈവരിച്ചത്.

1.6ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ക്രിസ് ഗോപാലകൃഷണന്‍ പട്ടികയില്‍ 782 ാം സ്ഥാനത്തും 1.1ബില്യണ്‍ ഡോളറിന്റെ ആസ്തിയോടെ ഷിബുലാല്‍ 1057ാം സ്ഥാനത്തുമാണുള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.